ആസ്തിയുടെ വിവരങ്ങള്‍
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ പൊതു ആസ്തികളുടെ
വിവരങ്ങൾ
മൂന്നിലവ് പഞ്ചായത്തിലെ പ്രധാന പൊതു ആസ്തികളെ റോഡുകൾ, നടപ്പാതകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, കുടിവെള്ള പദ്ധതികൾ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിക്കാം.
1. റോഡുകൾ
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് റോഡുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നു. റോഡുകളുടെ നിലവസ്ഥ വിലയിരുത്തി ആവശ്യമായ അറ്റകുറ്റപ്പണികളും പുനർനിർമ്മാണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് ഈ വിവരങ്ങൾ പ്രയോജനപ്പെടുന്നു.
2. നടപ്പാതകൾ
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നടപ്പാതകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിൽ നടപ്പാതകൾക്ക് പ്രധാന പങ്കുണ്ട്.
3. പാലങ്ങളും മറ്റ് ഗതാഗത സൗകര്യങ്ങളും
പഞ്ചായത്തിന്റെ പരിധിയിലുള്ള ചെറിയ പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയ പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങളും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
4. പഞ്ചായത്ത് കെട്ടിടങ്ങൾ
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ വിവിധ കെട്ടിടങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തുന്നു.
5. കുടിവെള്ള പദ്ധതികൾ
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികളുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തുന്നു.