പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
കടപുഴ ജലപാതം
മേച്ചാലില്‍ നിന്നും 2 കിലോമീറ്ററും മൂന്നിലവില്‍ നിന്നും 3 കിലോമീറ്ററും ദൂരത്തില്‍ കടവുപുഴയാറില്‍ സ്ഥിതി ചെയ്യുന്ന കടവുപുഴ ജലപാതം.


മായംകല്ല്
വാളകം 2 കി.മീ നടന്ന് കയറിയാല്‍ മായം കല്ലില്‍ എത്തിച്ചേരാവുന്നതാണ്. സമീപ പ്രദേശങ്ങളിലെ പ്രകൃതി രമണീയമായ മലകളുടെയും മലഞ്ചെരുവുകളുടേയും ഇവിടെ നിന്നുളള ദൃശ്യം മനോഹരമാണ്.

കണ്ണാടിപ്പാറ
ഇല്ലിക്കല്‍ കല്ലില്‍ നിന്നും 2.5 കിലോമീറ്റർ മാറി പഴുക്കാക്കാനത്തു സ്ഥിതി ചെയ്യുന്ന വലിയ പാറയാണ് കണ്ണാടിപ്പാറ എന്നറിയപ്പെടുന്നത്. പഴുക്കാക്കാനത്തിനു മുകളില്‍ നിന്നും ആരംഭിക്കുന്ന പഴുക്കാക്കാനം ആറ് കണ്ണാടിപ്പാറയില്‍ നിന്നും താഴേയക്ക് പതിച്ച് കട്ടിക്കയം വെളളച്ചാട്ടത്തിന് രൂപം നല്കുന്നു. മലനിരകള്‍ സമ്മാനിക്കുന്ന പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതിന് ഇവിടെ നിന്നാല്‍ കഴിയുന്നാണ്.
Location -

കോലാനി മുടി
വാളകത്തുനിന്ന് കോലാനിത്തോട്ടം വഴി വിനോദ സഞ്ചാര മേഖലയായ ഇലവീഴാപൂഞ്ചിറയിലേയ്ക്ക് സഞ്ചാര യോഗ്യമായ റോഡ് നിലവിലുണ്ട്. ഇവിടേയ്ക്കുളള ദൂരം 15 കിലോമീറ്ററാണ്. കോട്ടയം ഇടുക്കി ജില്ലകളിലെ ഒട്ടേറെ പ്രദേശങ്ങളുടെ ഒരു വിശാല വീക്ഷണം ഈ മുടിയില്‍ നിന്നും ലഭിക്കുന്നതാണ്. അധികമാരുടേയും കണ്ണെത്താതെ കിടക്കുന്ന കോട്ടയം ജില്ലയിലെ ഒരു സ്ഥലമാണ് കോലാനിമുടി. പാലായില്‍ നിന്നും ഏകദേശം 28 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ കുന്നാണ് കോലാനിമുടി. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 4000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വീക്കെന്‍ഡിലും മറ്റും കുടുംബത്തോടും കൂട്ടുകാരോടുമെല്ലാമൊപ്പം ശാന്തമായി പോയിരിക്കാന്‍ പറ്റിയ ഒരിടമാണിത്.

തെയിലപ്പാറ
ഇരുമാപ്ര സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച് വാളകത്തിന് സമീപം വരെ നീളുന്ന തെയിലപ്പാറ 50 ഏക്കറിലധികം വിസ്തൃതിയുളള പാറയാണ്. വിശാലമായ പാറക്കൂട്ടങ്ങളും അവയ്ക്കിടയില് അവിടവിടയായി കാണപ്പെടുന്ന കുറ്റിക്കാടുകളും അവിടെനിന്നുളള വിദൂര കാഴ്ചകളും മനോഹരമായ ദൃശ്യ വിരുന്ന് ഒരുക്കുന്നു.

മേച്ചാല്‍ വലകെട്ട് മുടി
മേച്ചാലില്‍ നിന്ന് 5 കിലോമീറ്ററും ഇല്ലിക്കല്‍ കല്ലില്‍ നിന്നും 11 കിലോമീറ്റും ദൂരമുളള വലകെട്ടില്‍ അന്യം നിന്ന് പോകുന്ന പല വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാവുന്നതാണ്.

മോസ്കോ വ്യൂ പോയിന്‍റ്
ഇരുമാപ്രയില്‍ നിന്നും ഇല്ലിക്കല്‍ കല്ലിന് പോകുന്ന വഴിയിലുളള മോസ്കോ എന്ന് അറിയപ്പെടുന്ന പ്രാദേശിക സ്ഥലമാണിത്. ഇതൊരു പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമല്ല. ഈ വ്യൂ പോയിന്‍റില്‍ നിന്നുളള കാഴ്ച വളരെ മനോഹരമാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍
Location - QQGH+HXJ, Moonnilavu - Mechal Rd, Kerala 686652

പേഴക്കാമല ഹില്‍ പോയിന്‍റ്
ഇല്ലിക്കല്‍ കല്ലിന് എതിര്‍ വശത്തുളള ഒരു ഹില്‍ പോയിന്‍റാണിത്.

ഇല്ലിക്കല്‍ കല്ല്
കേരളത്തിലെ കോട്ടയം ജില്ലയിലെമൂന്നിലവ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പർവ്വതം പ്രകൃതി സൗന്ദര്യത്തിന്റെയും സാഹസിക അനുഭവത്തിന്റെയും സമന്വയമാണ്.
- കുടക്കല്ല് (Kuda Kallu):
ഇല്ലിക്കൽ കല്ലിലെ ഏറ്റവും ഉയർന്ന ഭാഗമാണ് ഇത്. ഒരു കുടപോലെ ആകൃതിയുള്ളതിനാൽ ഈ പേര് ലഭിച്ചു. ഇവിടെ നിന്നുള്ള കാഴ്ചകൾ വളരെ മനോഹരമാണ്.
നരങ്ങാപ്പാലം (Naranga Palam):
രണ്ട് പാറകളെ ബന്ധിപ്പിക്കുന്ന വളരെ ഇടുങ്ങിയ പ്രകൃതിദത്ത പാലമാണ് ഇത്. കാറ്റിന്റെ ശക്തിയും ആഴമുള്ള താഴ്വരയും ഈ ഭാഗത്തെ കൂടുതൽ ആവേശകരമാക്കുന്നു.

ഉലക്കപ്പാറ വെളളച്ചാട്ടം
മൂന്നിലവ് ഗ്രാമപഞ്ചായത്തിലുളള വെളളച്ചാട്ടമാണിത്.
9.759327061123503, 76.80389505268289

കട്ടിക്കയം ടോപ്പ്
കട്ടിക്കയം വെള്ളച്ചാട്ടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന, ചതുരാകൃതിയിലുള്ള മനോഹരമായൊരു പ്രകൃതിദത്ത ജലാശയമാണിത്. ഇരുവശത്തുമുള്ള പാറക്കെട്ടുകൾക്കിടയിൽ പ്രകൃതിയൊരുക്കിയ ഈ വിസ്മയം, വേനൽക്കാലത്തും വെള്ളത്തിന്റെ ഒഴുക്ക് കുറവുള്ള സമയങ്ങളിലും തെളിമയോടെ ആസ്വദിക്കാൻ സാധിക്കും. എന്നാൽ മഴക്കാലത്ത് ജലനിരപ്പുയർന്ന് കുത്തൊഴുക്കാകുന്നതിനാൽ ഈ കാഴ്ച പൂർണ്ണമായും മറഞ്ഞുപോകാറുണ്ട്.
Location - https://maps.app.goo.gl/U7k4VC99mYRAoErXA

കട്ടിക്കയം വെളളച്ചാട്ടം
മേച്ചാല്‍ വെളളറ റോഡിലൂടെ പഴുക്കാക്കാനത്തുനിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാ ല്‍ കട്ടിക്കയം വെളളച്ചാട്ടത്തില്‍ എത്തും. മൂന്ന് സ്റ്റെപ്പുകളായി മുകളില്‍ നിന്നും താഴേയ്ക്ക് പതിക്കുന്ന പഴുക്കാക്കാനം ആര്‍ 3 ജലസംഭണികള്ക്ക് രൂപം നല്കുന്നു.

