ഓഫീസ് ഉത്തരവുകള്‍
🏛️ ഓഫീസ് ഓർഡർ
മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ ചുമതലകളും കർത്തവ്യങ്ങളും.
ഓഫീസ് ഓർഡർ
📑 സെക്രട്ടറി
പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥൻ. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.
🗂️ അസിസ്റ്റന്റ് സെക്രട്ടറി
പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നു. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു.മാലിന്യം ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
📑 ഹെഡ് ക്ലർക്ക്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.
💳 അക്കൗണ്ടന്റ്
പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.
📋 സീനിയര്‍ ക്ലര്‍ക്ക് A2 സെക്ഷന്‍
പദ്ധതി നടത്തിപ്പ്, ഇലക്ഷന്, ദുരന്തനിവാരണം സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
📋 സീനിയര്‍ ക്ലര്‍ക്ക് A2 സെക്ഷന്‍
എസ്റ്റാബ്ലിഷ്മെന്റ്, ഓഡിറ്റ് എന്നീ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു
📁 ക്ലര്‍ക്ക് B1
പഞ്ചായത്തിലെ ലൈസന്‍സ്, പ്രൊഫഷണല്‍ ടാക്സ്, ബില്‍ഡിംഗ്, നികുതി പിരിവ്, എന്നീ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
📁 ക്ലര്‍ക്ക് B2
പഞ്ചായത്തിലെ സിവില്‍ രജിസ്ട്രേഷന്, വിവരാവകാശം,കമ്മറ്റി, കേസ് നികുതി പിരിവ്, എന്നീ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു
📁 ക്ലര്‍ക്ക് B3
പഞ്ചായത്തിലെ പെന്ഷന്, എന്‍.ആര്,ഇ,ജി.എ,നികുതി പിരിവ്, എന്നീ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു
📁 ഓഫീസ് അറ്റന്‍ഡന്റ്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കുന്നു. രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.
💻 ടെക്നിക്കൽ അസിസ്റ്റന്റ്
കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിപാലിക്കുക. ഇ-ഗവേണൻസ് പ്രവർത്തനങ്ങളിൽ ജീവനക്കാർക്കും ഭരണസമിതിക്കും ആവശ്യമായ സാങ്കേതിക സഹായം നൽകുക.
💻 പ്രൊജക്റ്റ് അസിസ്റ്റന്റ്
ഗ്രാമപഞ്ചായത്തുകളുടെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗം ഇ-ഗ്രാംസ്വരാജ് പോർട്ടൽ വഴി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ സഹായിക്കുക.ഗ്രാമപഞ്ചായത്തിലെ നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗിംഗ് നടത്തുക.
🧹 പാര്‍ട്ട് ടൈം സ്വീപ്പര്‍
രാവിലെ ഹാജരായി ഏൽപ്പിക്കപ്പെട്ടിട്ടുള്ള ശുചീകരണ ജോലികൾ ചെയ്യുകയും രജിസ്റ്ററിൽ ഒപ്പുവെക്കുകയും ചെയ്യുക. മേശ, കസേര, അലമാരകൾ ദിവസവും പൊടിതട്ടി വൃത്തിയാക്കുക; തറ, ടോയ്ലറ്റുകൾ ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുക. ശുചീകരണ ഉപകരണങ്ങളുടെ സുരക്ഷിതത്വത്തിന് കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കും.