വികസിത ഭാരത് -ജി-റാം ജി
വി ബി-ജി റാം-ജി പദ്ധതി
വി ബി-ജി റാം-ജി പദ്ധതി (Viksit Bharat – Guarantee for Rozgar and Ajeevika Mission - Gramin)
ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷയും സ്ഥിരതയാർന്ന ഉപജീവന മാർഗങ്ങളും ഉറപ്പുവろしくകൊണ്ട് സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് വി ബി-ജി റാം-ജി (VB-G-RAM-G). ജനപങ്കാളിത്തത്തോടെ സുസ്ഥിര ഗ്രാമവികസനം സാധ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
പ്രധാന ലക്ഷ്യങ്ങളും സവിശേഷതകളും:
- തൊഴിൽ ഉറപ്പ്: ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നു.
- സുസ്ഥിര ഉപജീവന മാർഗങ്ങൾ: ഗ്രാമപ്രദേശങ്ങളിൽ തൊഴിൽ അധിഷ്ഠിതവും സുസ്ഥിരവുമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നു.
- അടിസ്ഥാന സൗകര്യ വികസനം: ഗ്രാമീണ റോഡുകൾ, നടപ്പാതകൾ, കൾവർട്ടുകൾ തുടങ്ങിയ പൊതുആസ്തികളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നു.
- കൃഷിയും ജലസംരക്ഷണവും: ജലസംരക്ഷണം, മണ്ണ് സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നു.
- സ്ത്രീ-യുവജന ശാക്തീകരണം: കുടുംബശ്രീവഴി വനിതാ സംരംഭങ്ങൾക്കും, യുവജനങ്ങൾക്കായി നൈപുണ്യ വികസനത്തിനും സ്റ്റാർട്ടപ്പുകൾക്കും മുൻഗണന നൽകുന്നു.
- ഡിജിറ്റൽ സുതാര്യത: ഓൺലൈൻ രജിസ്ട്രേഷൻ, ഡിജിറ്റൽ ഹാജർ, വേതന ട്രാക്കിംഗ് എന്നിവയിലൂടെ പദ്ധതി നിർവഹണത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നു.
- ഗ്രാമപഞ്ചായത്ത് പങ്ക്: ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ സാമൂഹിക ഓഡിറ്റും ജനപങ്കാളിത്തവും ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
'വികസിത് ഭാരത് @2047' എന്ന ദേശീയ വികസന ലക്ഷ്യത്തിന് അനുയോജ്യമായ രീതിയിൽ ഗ്രാമീണ മേഖലയെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതിയാണിത്.
വിബി ജി റാം ജി പദ്ധതി ജീവനക്കാര്‍
| 1 | എബി സണ്ണി | അക്രഡിറ്റഡ് എന്‍ജിനീയര്‍ | 8281317044 | |
| 2 | സിസില്‍ അലക്സ് | ഓവര്‍സിയര്‍ | 9645568415 | |
| 3 | പ്രിന്‍സ് ജോസഫ് | ഐ.റ്റി.കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ | 8113825022 |