ഓപ്പറേഷന്‍ തൂ ഫാന്‍

 ഓപ്പറേഷൻ തൂഫാൻ 2.0 – മൂന്നിലവ്  ഗ്രാമപഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ലഹരിക്കെതിരെ മൂന്നിലവ് ഗ്രാമപഞ്ചായത്ത്: 'ഓപ്പറേഷൻ തൂഫാൻ 2.0' ഉദ്ഘാടനവും ദിനാചരണവും സംഘടിപ്പിച്ചു

മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ 2.0'-ന്റെ ഉദ്ഘാടനവും ദിനാചരണവും ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും കുട്ടികളും സജീവമായി പങ്കെടുത്തു. 

പതാക ഉയർത്തൽ

ഔദ്യോഗികമായി തൂഫാൻ പതാക ഉയർത്തി ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ലഹരിമുക്തമായ ഒരു നല്ല നാളെയക്കായി നാടൊന്നാകെ കൈകോർക്കണമെന്ന സന്ദേശത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ 2.0' ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയായത്.

Toofan Photo